
മുംബൈ
വണീന്ദു ഹസരങ്കയ്ക്ക് മുന്നിൽ കറങ്ങിവീണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നാല് വിക്കറ്റുമായി ശ്രീലങ്കൻ ഓൾറൗണ്ടർ കളംവാണപ്പോൾ ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കൊൽക്കത്തയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. സ്കോർ: കൊൽക്കത്ത 128 (18.5), ബാംഗ്ലൂർ 7–132 (19.2).
നാലോവറിൽ 20 റൺ വഴങ്ങിയാണ് ഹസരങ്കയുടെ മായാജാലം. ആകാശ് ദീപ് മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റ് നേടി. ആന്ദ്രെ റസെലാണ് (18 പന്തിൽ 25) കൊൽക്കത്തയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യരെ (13) മടക്കിയായിരുന്നു ഹസരങ്കയുടെ തുടക്കം. സുനിൽ നരെയ്നെയും (12) ഷെൽഡൺ ജാക്സണെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി വലംകൈയൻ കൊൽക്കത്തയുടെ പതനം ഉറപ്പാക്കി.
തുടക്കവും ഒടുക്കവും ബാംഗ്ലൂരിനെ വിറപ്പിച്ചെങ്കിലും ജയം പിടിക്കാൻ കൊൽക്കത്തയ്ക്കായില്ല.
ഷെർഫെയ്ൻ റുതർഫോർഡിന്റെയും (28) ഷഹബാസ് അഹമ്മദിന്റെയും (27) ഇന്നിങ്സുകൾ ബാംഗ്ലൂരിന് ജയം സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]