
തിരുവനന്തപുരം
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരളം പുരസ്കാരം 2020-–-21 പ്രഖ്യാപിച്ചു. മികച്ച മുനിസിപ്പാലിറ്റിയ്ക്കുള്ള പുരസ്കാരത്തിന് പിറവം അർഹമായി. ജില്ലാ പഞ്ചായത്തുകൾക്കുള്ള മൂന്നാം സ്ഥാനം എറണാകുളത്തിനും ലഭിച്ചു.
തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനതല ഒന്നാം സ്ഥാനക്കാർക്ക് പത്തു ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് അഞ്ചും (പഞ്ചായത്തിന് ഏഴ്) മൂന്നാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷവും (പഞ്ചായത്തിന് ആറ്) ആണ് പുരസ്കാരത്തുക. ജില്ലകളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് അഞ്ച്, മൂന്ന്, രണ്ടു ലക്ഷംവീതവും പുരസ്കാരത്തുക നൽകും.
മറ്റ് സംസ്ഥാനതല പുരസ്കാരങ്ങൾ -ഒന്നാം സ്ഥാനം: ജില്ലാ പഞ്ചായത്ത്–– -കൊല്ലം, കോർപറേഷൻ–- കൊല്ലം, ബ്ലോക്ക് പഞ്ചായത്ത്–- മുല്ലശേരി (തൃശൂർ), ഗ്രാമപഞ്ചായത്ത്-–- നൂൽപ്പുഴ (വയനാട്).
രണ്ടാം സ്ഥാനം: ജില്ലാ പഞ്ചായത്ത്–- ആലപ്പുഴ, മുനിസിപ്പൽ കോർപറേഷൻ–- തൃശൂർ, മുനിസിപ്പാലിറ്റി–- ആന്തൂർ (കണ്ണൂർ), ബ്ലോക്ക്–- – നീലേശ്വരം (കാസർകോട്), ഗ്രാമപഞ്ചായത്ത്– ശ്രീ-കൃഷ്ണപുരം (പാലക്കാട്).
മൂന്നാം സ്ഥാനം: മുനിസിപ്പാലിറ്റി–- കരുനാഗപ്പള്ളി (കൊല്ലം), ബ്ലോക്ക് പഞ്ചായത്ത്–- ആര്യാട് (ആലപ്പുഴ), ഗ്രാമപഞ്ചായത്ത്–-നൊച്ചാട് (കോഴിക്കോട്).
ജില്ലാതല പുരസ്കാരത്തിന് – മണീട്, കീഴ്മാട്, തിരുവാണിയൂർ പഞ്ചായത്തുകൾ അർഹമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]