
ആംസ്റ്റർഡാം
ജർമനിയുടെ കുതിപ്പിന് തടയിട്ട് നെതർലൻഡ്സ്. അവസാന എട്ട് കളിയും ജയിച്ച് സൗഹൃദ മത്സരത്തിനിറങ്ങിയ ജർമനിയെ ഡച്ചുപട 1–-1ന് തളച്ചു. തോമസ് മുള്ളറിലൂടെ ജർമനിയാണ് മുന്നിലെത്തിയത്.
രണ്ടാംപകുതി സ്റ്റീവൻ ബെർഗ്വിൻ നെതർലൻഡ്സിന് സമനില ഒരുക്കി. ഇരുടീമും നേരത്തേ ലോകകപ്പ് യോഗ്യത നേടിയിരുന്നു.
കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ദക്ഷിണാഫ്രിക്കയെ അഞ്ച് ഗോളിന് തരിപ്പണമാക്കി.
സ്പെയ്ൻ അഞ്ച് ഗോളിന് ഐസ്ലൻഡിനെയും വീഴ്ത്തി. ഇറ്റലി 3–-2ന് തുർക്കിയെയും ബൽജിയം മൂന്ന് ഗോളിന് ബുർകിന ഫാസോയെയും മറികടന്നു. ഇംഗ്ലണ്ട് ഐവറികോസ്റ്റിനെ 3–-0നും തകർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]