
മഞ്ചേരി> ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കൗൺസിലർ മരിച്ചു. 16-ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) ആണ് മരിച്ചത്.
ചെവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ചത്. മാരകായുധം കൊണ്ട് അടിയേറ്റ് തലയോട്ടി തകർന്നു.
നെറ്റിയിലും ആഴത്തിൽ പരിക്കേറ്റു. ചേരവാർന്ന് നിലത്ത് കിടന്ന ജലീലിനെ സഹയാത്രികർ ചേർന്ന് ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചു. കൗൺസിലറുടെ കൂടെയു ണ്ടായിരുന്ന നാല് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കേസിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കിയ നിലയിലാണ്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. നാല് സുഹൃത്തുക്കളുടെ കൂടെ സ്വകാര്യ ആവശ്യത്തിനായി പാലക്കാടേക്ക് പോയതായിരിന്നു ജലീൽ.
തിരിച്ച് മഞ്ചേരിയിലേക്ക് വരുന്നതിനിടെ താമരശേരിയിൽവെച്ച് ബൈക്കിലെത്തിയ സംഘവുമായി വഴിമാറികൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തകർക്കം പറഞ്ഞു തീർത്ത് മടങ്ങുന്നതിനിടെയാണ് അക്രമി സംഘം കൗൺസിലറെ തലക്ക് അടിച്ച് വീഴ്ത്തിയത്.
മാരകായുധം ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് പൊലീസ് നികമനം. ഇവർ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറകുവശത്തെ ചില്ലും അക്രമിസംഘം തകർത്തിരുന്നു.
വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുക യാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഭാര്യ: സൗജത്ത്. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]