
അഹമ്മദാബാദ്: വിദ്യാര്‍ഥികളടക്കം ഒരു കുടുംബത്തിലെ നാലു പേര് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. അഹമ്മദാബാദ് വിരാട്നഗര്‍ ദിവ്യപ്രഭ സൊസൈറ്റിയില്‍ താമസിക്കുന്ന 37 കാരനായ സൊനാല്‍ മറാത്തി, മക്കളായ 15 വയസുകാരി പ്രഗതി, 17 വയസുകാരന് ഗണേഷ്, സൊനാലിന്റെ മുത്തശ്ശി 75 വയസുകാരി സുഭദ്ര എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സൊനാലിന്റെ ഭര്‍ത്താവായ വിനോദ് മറാത്തിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടാതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് സൊനാലിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി.
പോലീസ് ഇവിടെ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ജനല്‍ തുറന്നതോടെ വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. ഇതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടക്കുകയും വീട്ടിലെ വിവിധ ഇടങ്ങളിലായി മൃതദേഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തുകയുമാണുണ്ടായത്. രണ്ട് മൃതദേഹങ്ങള്‍ വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു മൃതദേഹം ശൗചാലയത്തിലും മറ്റൊന്ന് ശൗചാലയത്തിന്റെ പുറത്തുമാണ് കിടന്നിരുന്നത്. ഏകദേശം നാല് ദിവസം മുമ്പാണ് കൂട്ടക്കൊല നടന്നതെന്നാണ് കരുതുന്നത്.
വിഷം നല്കിയ ശേഷം കുത്തിക്കൊന്നതാണോ എന്നും സംശയിക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കിടപ്പ് മുറിയിലേക്കും ശൗചാലയത്തിലേക്കും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ അമ്പതോളം തവണ കുത്തേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറയുന്നു. റിക്ഷ ഡ്രൈവറായ വിനോദും കുടുംബവും അടുത്തിടെയാണ് നിക്കോളില്‍ നിന്ന് വിരാട് നഗറിലേക്ക് മാറി താനസിക്കാന് തുടങ്ങിയത്.
കൊല്ലപ്പെട്ട രണ്ട് കുട്ടികളും സ്കൂളിലെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നതായി കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് മാസം മുന്‍പ് വിനോദ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് ചികിത്സ തേടിയെങ്കിലും യഥാര്‍ഥ കാരണം ഇവര്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]