
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു.
ബജ്രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
മുദിഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ബീഫ് കൈവശംവെച്ചതിന് യുവാവിനെതിരേ ബജ്റംഗ് ദൾ പ്രവർത്തകരും പോലീസിൽ പരാതി നൽകി.
യുവാവിനെ മർദിച്ചശേഷം ഒളിവിൽപ്പോയ മൂന്നു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. കർണാടകത്തിൽ രണ്ടുവർഷം മുമ്പാണ് കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമം നിലവിൽ വന്നത്.
ഇതിനുശേഷം പലയിടങ്ങളിലും കന്നുകാലികളെ കശാപ്പു ചെയ്തതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് The post ബീഫ് കൈവശം വെച്ചെന്നാരോപണം: അസം സ്വദേശിയെ കെട്ടിയിട്ടു മർദിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]