
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊച്ചി സിറ്റി സൈബർ സെൽ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിലാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.
The post ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]