
കൊച്ചി: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ സ്വർണാഭരണങ്ങളും ഫോണും കവർന്നു.
കൊല്ലം അഴീക്കൽ സ്വദേശിയായ യുവജോത്സ്യനാണ് യുവതിയുടെ വലയിൽ വീണ തട്ടിപ്പിന് ഇരയായത്. ദോഷം മാറാനുള്ള പൂജകളും വഴിപാടുകളുടെ
വിവരങ്ങളും എല്ലാം ചോദിച്ചറിഞ്ഞശേഷം ജോൽസ്യനെ ഹോട്ടലിലേക്ക് ക്ഷണിച്ചാണ് യുവതി കവർച്ച നടത്തിയത്.
യുവതിയും സുഹൃത്തും കൂടി നൽകിയ പാനീയം കഴിച്ച് മയങ്ങിപ്പോയ ജോത്സ്യൻ്റെ ആഭരണങ്ങളും മൊബൈൽ ഫോണും ഇവർ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായതിന് പിന്നാലെ ജോത്സ്യൻ നൽകിയ പരാതിയിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയായ ആതിര (30), കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ അരുൺ (34) എന്നിവർക്കായി എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24-നായിരുന്നു സംഭവം.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ നിർദേശപ്രകാരം ഇയാൾ കൊച്ചിയിലെത്തി. സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു.
അവിടെ ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല.
പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതി തന്റെ ഭർത്താവ് ഉറങ്ങുകയാണെന്നും വൈകീട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകീട്ട് ഇവർ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത്.
തുടർന്ന് ഇയാൾ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]