മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ ജില്ലാ എഞ്ചിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകർ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ബിരുദമുള്ളവരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിങ് ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവരെയും പരിഗണിക്കും.
മറ്റ് സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ 2 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ മെയിലായോ [email protected]
അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0497 2767488.
മെഗാ ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെൻട്രൽ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ഇരിട്ടി ഫാൽക്കൺ പ്ലാസ ഹാളിൽ ജൂലൈ 31ന് ‘എൻട്രി 2023’ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം ഹാജരായി ഇന്റർവ്യൂവിന് പങ്കെടുക്കാം.
ഫോൺ: 04972707610, 6282942066.
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11 മണിക്ക് ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോൺ: 04972 835260
വിമൻ ഫെസിലിറ്റേറ്റർ നിയമനം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററിനെ നിയമിക്കുന്നു. വിമൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒന്നിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ ജൂലൈ 31ന് രാവിലെ 11 മണിക്ക് ബ്ലോക്ക് ഓഫീസിൽ നടക്കുന്ന ഇൻർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകുക.
ഫോൺ: 9605450943
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ടൂഷന് നല്‍കുന്നതിന് പരിശീലകരെ നിയമിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡും യു പി വിഭാഗത്തില്‍ ടി ടി സി യുമാണ് യോഗ്യത. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 8547630035, 9446525521.
ഇന്റർവ്യൂ ഓഗസ്റ്റ് മൂന്നിന്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി, എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് മൂന്നിനു രാവിലെ 10 നു സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം
തൃശൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 2ന് രാവിലെ 10.30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്..
താല്പര്യമുള്ളവർ ടിസിഎംസി രജിസ്ട്രേഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ / തെരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 31ന് വൈകിട്ട് 5 മണിക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
ന്യായവില ലൈസൻസി നിയമനം
ചാലക്കുടി താലൂക്ക് കുഴൂർ ഗ്രാമപഞ്ചായത്ത് 13 വാർഡിൽ കൊച്ചുകടവ് പ്രദേശത്ത് പുതിയ ന്യായവിലകടയ്ക്ക് (എഫ് പി എസ്) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ദിന്നശേഷി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 21നും 62നും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വയസ്സിൽ കൂടുവാൻ പാടുളളതല്ല.
അപേക്ഷകൾ നിശ്ചിത ഫോറത്തിൽ ആഗസ്റ്റ് 25ന് രാവിലെ 11 മണിക്കകം നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. സംശയനിവാരണത്തിനായി ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in) ജില്ല, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.
താൽക്കാലിക നിയമനം
നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയ്ക്ക് ടി എച്ച് എസ് എൽ സി, ഐടിഐ ഇലക്ട്രോണിക്സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ജൂലൈ 31ന് രാവിലെ 11 മണി, ട്രേഡ്സ്മാൻ ജൂലൈ 29ന് രാവിലെ 11 മണി) സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0460 2251091.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്ക്കൂളില്‍ ഒഴിവുള്ള മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില് നിയമനം നടത്തുന്നു.
ആഗസ്റ്റ് 1 മുതല്‍ 120 ദിവസത്തേക്കാണ് നിയമനം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് സഹിതം ജൂലൈ 31 ന് ഉച്ചയ്ക്ക് 2 ന് സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8075441167.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന് സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര് ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423
The post തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജോലി ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]