
സ്വന്തം ലേഖിക
തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ , അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ തൊടാതെയായിരിക്കും നിയമനിര്‍മ്മാണം. കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്.
ഓണത്തിന് മുൻപ് അതിഥി ആപ്പ് പ്രവര്‍ത്തനം തുടങ്ങും. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും.
ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ലേബര്‍ വകുപ്പിൻ്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും.
വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലാളികളുടെ വരവ് കുറയ്കാൻ കഴിയും. ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവം. ആ കുട്ടിയുടെ കുടുംബം കേരളത്തില്‍ സന്തോഷത്തോയെയാണ് കഴിഞ്ഞത്.
നമ്മുടെ തൊഴിലാളികള്‍ക്ക് നല്കുന്നതിനെക്കാള് പരിരക്ഷ അതിഥികള്‍ക്ക് നല്‍കുന്നുണ്ട്. അതവര് ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
The post അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തും; പൊലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും; ഓണത്തിന് മുൻപ് അതിഥി ആപ്പ് പ്രവര്‍ത്തനം തുടങ്ങും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]