
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവൽ 2023 ന്റെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച പ്രൈസ് മണി ക്രോസ് കൺട്രി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെനിയൻ താരം ഐസക് കൊമൻ ജെതാവായി.
വനിതാ വിഭാഗത്തിൽ തൃശ്ശൂർ സ്വദേശിനി പി എസ് സൂര്യക്കാണ് ഒന്നാംസ്ഥാനം.
പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെ പുരുഷൻമാർക്കും,നെല്ലിപൊയിൽ മുതൽ കോടഞ്ചേരി വരെ വനിതകൾക്കുമായാണ് മത്സരം നടന്നത്. മത്സരത്തിനുശേഷം
വിജയ്ക്കുള്ള സമ്മാനദാനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി. റ്റി അഗസ്റ്റിൻ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]