
പുല്ലൂരാംപാറ : കേരളത്തിലെ പ്രമുഖ അക്കദമികളിൽ ഒന്നായ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ പുതിയ ജേഴ്സി പ്രകാശനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. അക്കാദമിയുടെ കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിലുള്ള പിന്തുണയും സഹായവുംം ഉണ്ട് എന്ന് എം.എൽ.എ. അറിയിച്ചു.
അക്കാദമി ചെയർമാൻ പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മാസ് ഡി കോസ് വൈസ് പ്രസിഡന്റ് ജോസ് മാത്യു സംസ്ഥാന യുവജന ക്ഷേമ ബോർ ഡ് അംഗം ദിപു പ്രേംനാഥ്, കെ.ടി. സെബാസ്റ്റ്യൻ, വിത്സൺ മാത്യു. ജോളി തോമസ്, പി.കെ. സോമൻ , അനുപമ ജോസഫ് ,എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ മുൻ നിരയിലുള്ള മലബാർ സ്പോർട്സ് അക്കാദമായിൽ നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 75 കായി തരങ്ങൾക്ക് പരിശീലനം നല്കി വരുന്നുണ്ട്. മുൻദ്ദേശിയ താരം ജീഷ് കുമാർ , ധനൂപ്, ആഷിഖ്, മനോജ് എന്നിവരാണ് പരിശീലകർ. അക്കാദമി രക്ഷാ കർത്തു സമിതിയാണ പുതിയ ജേഴ്സി കായി താരങ്ങൾക്ക് നല്കിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net