
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെ സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഗൂഢാലോചന നടത്തുന്നു .എന്നാല്‍ ഭരണപക്ഷത്തുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇടതു സര്‍ക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും സതീശന് പറഞ്ഞു.
പിണറായി വിജയന്റേത് ഇരട്ട നീതിയാണ്. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരോട് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി ശ്രേയാംസ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. തനിക്ക് വിദേശത്ത് ബിനാമി ഹോട്ടല്‍ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാര്‍ത്തക്ക് മറുപടി ഇല്ല. ഹോട്ടലില്‍ ഓഹരി ഉണ്ടെന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്തയില്‍ പറഞ്ഞ ഹോട്ടല്‍ വ്യവസായിയുമായി തന്നെക്കാള്‍ ബന്ധം പിണറായി വിജയനും ഗോവിന്ദന് മാസ്റ്റര്‍ക്കുമാണെന്നും വി.ഡി സതീശന് പറഞ്ഞു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]