500 രൂപ നോട്ടുകെട്ടുകളുമായി ഭാര്യയും മക്കളും സെല്‍ഫിയെടുത്തതിന് പിന്നാലെ യു.പിയില്‍ പൊലീസുകാരന് സ്ഥലംമാറ്റം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും അധികൃതര്‍ ഉത്തരവിട്ടു. പൊലീസുകാരന്റെ ഭാര്യയും കുട്ടികളും 14 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ക്കൊപ്പം നിന്നാണ് സെല്‍ഫിയെടുത്തത്.
വൈകാതെ സെല്‍ഫി വൈറലാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട
പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് രമേഷ് ചന്ദ്ര സാഹ്നിയെന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു. അതേസമയം, 2014 നവംബറില്‍ എടുത്ത സെല്‍ഫിയാണ് ഇതെന്നായിരുന്നു പൊലീസുകാരന്റെ വാദം. കുടുംബസ്വത്ത് വിറ്റതിനെ തുടര്‍ന്നാണ് ഇത്രയും പണം ലഭിച്ചത്.
അതേസമയം, ഫോട്ടോ കണ്ട് സ്വമേധയ കേസെടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. The post 500 രൂപ നോട്ടുകെട്ടുകളുമായി ഭാര്യയുടേയും മക്കളുടേയും സെല്‍ഫി; പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

