സ്വന്തം ലേഖകൻ തിരുവനന്തപുരം; എ.ഐ ക്യാമറയ്ക്ക് പിന്നാലെ ഗതാഗത നിയമലംഘകരെ ‘പറന്ന്’പിടികൂടാൻ ഡ്രോണുമായി പോലീസ്.ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ആയിരിക്കും ഡ്രോൺ മുഖാന്തരം നിരീക്ഷണം നടത്തുന്നത്. കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിന്തുുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടർന്ന് പോലീസ് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
കൂടാതെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും. സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാർക്കിംഗ് നടത്തുന്നവരെയും ഡ്രോൺ പിടികൂടും.
ഇതിലെ അൾട്രാസൂം ക്യാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും ഒപ്പിയെടുക്കും. സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോൾ ഏതെല്ലാം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടെന്നും ആയത് ഉടനടി തന്നെ പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.
അജിത്ത് അറിയിച്ചു. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശക്യാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും.
The post ഗതാഗത നിയമലംഘകരെ സൂക്ഷിക്കുക!!! എ.ഐ ക്യാമറയ്ക്ക് പിന്നാലെ നിയമലംഘകരെ പറന്ന് പിടിക്കാൻ’ പോലീസ്; തലസ്ഥാനത്ത് ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം ; സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവർക്കും, ചുവന്ന ലൈറ്റ് ചാടി പോകുന്നവർക്കും, ബൈക്ക് അഭ്യാസികൾക്കും മുൻഗണന; പിടി വീണാൽ പിഴ ഉറപ്പാ appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

