
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിതാ തീരെ ഇഷ്ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഹണി റോസ്. സിനിമയുടെ ഭാഗമാകുമ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ തന്നെയാകണം ഇടേണ്ടത് എന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ലല്ലോ എന്നാണ് ഹണി റോസ് ചോദിക്കുന്നത്.
താരം നേരത്തെ കൊടുത്ത അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ഹണി അക്കാര്യം വെളിപ്പെടുത്തിയത്.
പച്ച നിറത്തിലുള്ള വസ്ത്രം കാണിച്ച് അവതാരിക ചോദ്യം ചോദിക്കുകയായിരുന്നു. ഈ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓർക്കുന്നില്ല.
തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.
ഡ്രസിനെ ചൊല്ലി സെറ്റിൽ വഴക്കായി, കൊന്നാലും ഇടില്ലെന്ന് വാശിപിടിച്ചുവെന്നും വേറെ നിർവ്വാഹമില്ലാതെ ഒടുവിലാ വേഷം ധരിക്കുകയായിരുന്നുവെന്നും ഹണി റോസ് പറയുന്നു. അവർക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം.
മുതൽ കനവാണ് ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയജീവിതത്തിനു തുടക്കം.
The post കൊന്നാലും ആ വേഷം ധരിക്കില്ലെന്ന് പറഞ്ഞു, പക്ഷെ അവർ നിർബന്ധം പിടിച്ചു…. ഹണി റോസ് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]