
എടിഎം, ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് കുറവായിരിക്കും. പണം കയ്യില്‍ കൊണ്ട് നടക്കാതെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ബാങ്ക് സൗകര്യം ചെയ്യുമ്പോള്‍ അതിന് വിവിധ ചാര്‍ജുകളും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.
സ്ഥിരമായി കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നവരാണെങ്കില്‍ അക്കൗണ്ട് ആരംഭിക്കും മുന്‍പ് ചാര്‍ജുകളെ പറ്റി അറിയേണ്ടതായിട്ടുണ്ട്. എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ മുന്‍നിര ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ എന്തെല്ലാമെന്ന് നോക്കാം.
ഡെബിറ്റ് കാര്‍ഡ് ഫീസ്
മിക്ക ഡെബിറ്റ് കാർഡുകളും സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി ലഭിക്കുന്നവയാണ്. എന്നാൽ ചില കാർഡുകളിൽ ജോയിംഗ് ഫീസ്, വാർഷിക ഫീസ്, കാർഡ് റീപ്ലേസ്മെന്റ് ഫീസ് എന്നിവ ബാങ്ക് ഈടാക്കാറുണ്ട്. ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എസ്ബിഐയില്‍ 300രൂപ ജോയിനിംഗ് ഫീസുണ്ട്. വാര്‍ഷിക ഫീസ് 125 രൂപ മുതല്‍ 350 രൂപ വരെ വരും. റീപ്ലെയ്സ്മെന്റ് ചാര്‍ജ് 300രൂപയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് 250 രൂപ ജോയിനിംഗ് ഫീസും 500 രൂപ വാര്‍ഷിക ഫീസും ഈടാക്കുന്ന കാര്‍ഡുകളുണ്ട്. എച്ച്ഡിഎഫ്സി ബാങ്കില്‍ 200 രൂപ മുതല്‍ 750 രൂപ വരെ ജോയിനിംഗ്, വാര്‍ഷിക ഫീസ് വരുന്നുണ്ട്. 1999 രൂപ വരെ ജോയിനിംഗ് ഫീസുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഐസിഐസിഐ ബാങ്ക് നല്‍കുന്നുണ്ട്. വാര്‍ഷിക ഫീസ് 99 രൂപ മുതല്‍ 1499രൂപ വരെ ഈടാക്കും.
മിനിമം ബാലന്‍സ്
സേവിംഗ്സ് അക്കൗണ്ടിൽ നിശ്ചിത തുക മിനിമം പ്രതിമാസ ശരാശരി ബാലൻസായി നിലനിർത്താൻ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. ഇത് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് പിഴ ഈടാക്കും. എസ്ബിഐയില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴയില്ല. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ത്രൈമാസത്തിലാണ് ശരാശരി ബാലന്‍സ് കണക്കാക്കുന്നത്. ഇത് സൂക്ഷിക്കാത്തവര്‍ക്ക് ഗ്രാമീണ മേഖലയില്‍ 400 രൂപയും നഗര മേഖലയില്‍ 600 രൂപയും പിഴ ഈടാക്കും.
എച്ച്ഡിഎഫ്സി ബാങ്കില്‍ 150 രൂപ മുതല്‍ 600 രൂപ വരെയാണ് ശരാശരി പ്രതിമാസ ബാലന്‍സിന് ഈടാക്കുന്ന പിഴ. മിനിമം ആവറേജ് ബാലൻസിന്റെ 6 ശതമാനാമോ 500 രൂപയോ ഐസിഐസിഐ ബാങ്ക് ഈടാക്കും.
എടിഎം ചാർജ്
ബാങ്കുകൾ സ്വന്തം എടിഎമ്മിലും മറ്റു ബാങ്കുകളുടെ എടിഎമ്മിലും സൗജന്യമായി എത്ര തവണ ഇടപാട് നടത്താമെന്ന് വ്യക്തമാക്കുന്നുണ്ട്. മാസത്തിൽ ആറ് തവണയിൽ കൂടുതൽ എസ്ബിഐ എടിഎമ്മിൽ ഇടപാട് നടത്തുമ്പോൾ 10 രൂപ എസ്ബിഐ ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎം സൗജന്യ പരിധിക്കപ്പുറം ഉപയോഗിക്കുമ്പോൾ 20 രൂപയാണ് ഈടാക്കുന്നത്..
പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മിൽ ഉപഭോക്താക്കൾക്ക് 5 സൗജന്യ ഇടപാടാണ് മാസത്തിൽ നൽകുന്നത്. ഈ പരിധി കഴിയുമ്പോൾ 10 രൂപ പിഴ ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎം സൗജന്യ പരിധിക്കപ്പുറം ഉപയോഗിക്കുമ്പോൾ 20 രൂപയാണ് ഈടക്കുക.
എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മിൽ നിന്ന് മാസത്തിൽ അഞ്ച് തവണയിൽ പണം പിൻവലിക്കുകയും മൂന്ന് തവണയിൽ കൂടുതൽ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുകയും ചെയ്യുമ്പോൾ 21 ഈടാക്കും. ഇതേ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് പിഴ ചുമത്തുന്നത്.
എൻഇഎഫ്ടി
പണം കൈമാറുന്നതിന് ഉപയോഗിക്കുന്ന എൻഇഎഫ്ടി, ഐഎംപിഎസ്, ആർടിജിഎസ് എന്നിവയ്ക്ക് ഐസിഐസിഐ ബാങ്ക് 2.25 രൂപ മുതൽ 45 രൂപ വരെ ഈടാക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്ന തുക 2 രൂപ മുതൽ 15 രൂപ വരെയാണ്. എസ്ബിഐയിൽ 2 രൂപ മുതൽ 40 രൂപ വരെയും പഞ്ചാബ് നാഷണൽ ബാങ്കിൽ 2 രൂപ മുതൽ 49.50 രൂപ വരെയും ഈടാക്കും.
English summary
Minimum Balance To Atm Charge; What Are The Charges Expected By A Debit Card Holder; Details, Read In Malayalam
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]