
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫീഡ് മിൽ പ്ലാന്റിൽ അവസരം
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]