
ഒരു ചൂട് ചായ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷെ ഈ ആഗ്രഹം ഒന്ന് മാറ്റിപിടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാനെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. രാവിലെ കണ്ണുതുറന്നാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പുതന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന കാര്യം സുപ്രധാനമായ ഒന്നാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തും എന്നുമാത്രമല്ല ശരീരത്തിന്റെ താപനില നിയന്ത്രിക്കുകയും വൃക്കകളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളല്‍, ഉമിനീര് ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളില്‍ പോഷകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നു.
രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പറയുന്നത് ഇതുകൊണ്ട്… എണീറ്റാലുടന്‍ ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. അതും ഇരുന്ന് ഓരോ കവിളായി ഇറക്കുന്നതാണ് ഉത്തമം.
The post രാവിലെ എണ്ണീറ്റാല്‍ ചായയ്ക്ക് പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കു; ഗുണങ്ങള്‍ ഏറെയുണ്ട് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]