
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ഒടിടിയിലേക്ക്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു.
എന്നാല്‍, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് ഒടിടി റിലീസ് തടയിടും. ചിത്രം ഓര്‍ണ്‍ലൈന്‍ പ്ളാറ്റ്ഫോമിലെത്തുന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഇത് സന്തോഷകരമായ വാര്‍ത്തയാണെങ്കിലും തിയേറ്ററുകള്‍ക്ക് ഈ വാര്‍ത്ത അത്ര ശുഭകരമല്ല.
തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിലും വീണ്ടും സജീവമാക്കുന്നതിലും 2018 നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
ചിത്രം ഒടിടിയില്‍ എത്തിയാല്‍ തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് നിലക്കുകയും അധികം വൈകാതെ തിയേറ്ററില്‍ നിന്നും ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും. ജൂണ്‍ 7 മുതലാണ് 2018 സോണിലൈവ്് സ്ട്രീമിംഗ് ആരംഭിക്കുക.
ചിത്രത്തിന്റെ പെട്ടെന്നുള്ള ഒടിടി റിലീസില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. ‘ഈ ചിത്രം 2018-ലെ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയുള്ളതാണ്.ദുരന്തസമയത്ത് ഓരോ വ്യക്തിയും കാണിച്ച ധീരതയെ അനുസ്മരിക്കാനാണ് ഈ സിനിമയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
സിനിമ ഇപ്പോള്‍ സോണിലൈവില്‍ സ്ട്രീം ചെയ്യാനൊരുങ്ങുമ്പോള്‍, കൂടുതല്‍ ആളുകള്‍ക്ക് നമ്മുടെ കഥയ്ക്കും മനുഷ്യത്വത്തിന്റെ അസാധാരണമായ ചൈതന്യത്തിനും സാക്ഷ്യം വഹിക്കാനാവും,” സംവിധായകന് ജൂഡ് പറഞ്ഞു. The post വിജയകരമായി പ്രദര്‍ശനം തുടരുന്ന 2018 ഒടിടിയിലേക്ക് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]