
ന്യൂഡല്‍ഹി: സിബിഐ അന്വേഷിക്കുന്ന ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.
സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അനാവശ്യ നേട്ടത്തിനായി ഗൂഢാലോചന നടത്തിയാണ് എക്സൈസ് നയം രൂപീകരിച്ചതെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ.
2022 ഡിസംബര്‍ 25ന് സമര്‍പ്പിച്ച സിബിഐ കുറ്റപത്രത്തില്‍ സിസോദിയയെ പ്രതി ചേര്‍ത്തിരുന്നു. രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായി അദ്ദേഹം സമ്മതിച്ചതായി കേന്ദ്ര ഏജന്‍സി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സിഎ ബുച്ചി ബാബു ഗോരന്ത്ല, മദ്യവ്യാപാരി അമന്‍ദീപ് സിംഗ് ധാല്‍, അര്ജുന് പാണ്ഡെ എന്നിവരെയും സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021-22ലെ ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരി 26ന് ആണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരുകയാണ്.
The post ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയക്ക് തിരിച്ചടി ; ജാമ്യാപേക്ഷ കോടതി തള്ളി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]