
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ജോമോള്‍ അഥവാ ഗൗരി. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാര്‍ച്ചയായി സ്ക്രീനിലെത്തിയ ജോമോള്‍ പിന്നീട് നായികാ വേഷത്തിലുമെത്തി. നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ ശ്രദ്ധ നേടിയത്. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കരവും ജോമോള്‍ സ്വന്തമാക്കി.2002 ലാണ് ജോമോള്‍ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോള്‍ ഗൗരിയെന്ന് പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്.തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ ജോമോളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോള്‍. ശേഷം സദസ്സിലുള്ളവരോട് ഓടി നടന്ന് സംസാരിക്കുന്നുമുണ്ട്.അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോള്‍ പറയുന്നുണ്ട്.പത്താം വിവാഹവാര്‍ഷികം ഗംഭീരമാക്കി ആസിഫ് അലി; ചിത്രങ്ങള്‍, വീഡിയോഅഭിനയത്തില് അത്ര സജീവമല്ല ജോമോളിപ്പോള്. എന്നാല്‍ സിനിമാമേഖലയില്‍ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്റ്റൈറ്റിലിങ്ങിലാണ് ജോമോള്‍ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം ‘ജാനകി ജാനേ’യിലൂടെയാണ് ജോമോള്‍ മറ്റൊരു രംഗത്തേയ്ക്ക് ചുവടുവച്ചത്. അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൈജു കുറുപ്പാണ് നായകന്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]