
മയ്യഴി : മാഹിയില്‍ വയോധികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ 16 കാരന് അറസ്റ്റില്‍. മുണ്ടോക്ക് പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപിക മേരി റോക്കിക്ക് (75) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്നാട് സേലം കള്ളക്കുറിച്ചി സ്വദേശിയെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്.
മേരി റോക്കി വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു. മക്കള്‍ സംസ്ഥാനത്ത് പുറത്ത് ജോലിചെയ്യുകയാണ്. പരിക്കേറ്റ മേരി രണ്ട് മണിക്കൂറോളം ബോധമില്ലാതെയും അവശയായും വീട്ടില്‍ കിടന്നു. രക്തം വാര്‍ന്നൊഴുകിയിരുന്നു. തുടര്‍ന്ന് അവര്‍ തന്നെയാണ് വീടിന് പുറത്തിറങ്ങി ആളുകളെ അറിയിച്ചത്.
ആക്രമിച്ച പതിനാറുകാരന്റെ മാതാപിതാക്കള്‍ മാഹിയിലും പരിസരപ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. സ്കൂള്‍ അവധിക്കാലത്ത് കുട്ടി മാതാപിതാക്കളുടെ താമസസ്ഥലമായ മാഹിയില്‍ എത്തിയതായിരുന്നു. വീട്ടില്‍ നിരീക്ഷണ ക്യാമറയുള്ളതിനാലാണ് ഉടനെ പിടികൂടാനായത്. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനിടയിലാണ് അറസ്റ്റ്.
വീട്ടി െഅലമാരയില് സൂക്ഷിച്ച പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വിലപിടിപ്പുള്ള ഐ ഫോണ്‍ മാത്രമാണ് കവര്‍ന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]