
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തില്‍ കര്‍ഷകര്‍ ഇടപെടുന്നു. സംയുക്ത കിസാന്‍ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു.
ബ്രിജ് ഭൂഷണ് അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂണ്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജൂണ്‍ ഒന്നിന് ജില്ല താലൂക് തലങ്ങളില്‍ ബ്രിജ് ഭൂഷണിന്റെ കോലം കത്തിക്കും.
തൊഴിലാളി സംഘടനകള്‍, മഹിളാ യുവജന വിദ്യാര്‍ത്ഥി സംഘടഭകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും. തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് ഗുസ്തി താരങ്ങള്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് വിവരം.
ജന്തര്‍ മന്ദറില്‍ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്ത സാഹചര്യത്തില്‍, സമരവേദി അടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടതുണ്ട്. മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുഴുവന്‍ പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്തിനാല്‍ ഇതുവരെ യോഗം ചേരാന്‍ കഴിഞ്ഞില്ലെന്ന് താരങ്ങള്‍ അറിയിച്ചു. ഭൂരിഭാഗം പേരെയും അര്‍ദ്ധ രാത്രിയോടെയാണ് പോലീസ് വിട്ടയച്ചത്.
തുടര്‍ സമര സംബന്ധിച്ച് പ്രാഥമിക തീരുമാനം ഗുസ്തി താരങ്ങളുടേതാകും. അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും കര്‍ഷകരും അടങ്ങുന്ന സമരസമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
ജന്തര്‍ മന്ദറില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സമരം ഡല്‍ഹി അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാര്‍ച്ച്. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ബലം പ്രയോഗിച്ചു.
രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും തള്ളുകയും ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. The post ഗുസ്തി താരങ്ങളള്ക്കായി കര്ഷകരിറങ്ങുന്നു, രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ സഭ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]