
സ്വന്തം ലേഖിക
കോട്ടയം: എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലയിലെ എസ്.പി.സി കേഡറ്റുകൾക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ അവാർഡ് വിതരണം നടത്തി.
പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേഡറ്റുകളെയാണ് ആദരിച്ചത്.
സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പുരസ്കാര വിതരണം നടത്തി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച അധ്യാപകരെയും, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോൺ സി, എസ്.ഐ ജയകുമാർ ഡി, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]