
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 850 കോടി മുടക്കി നിര്‍മിച്ച മഹാകാല്‍ ലോക് ഇടനാഴിയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളില്‍ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും കൈകാലുകളും വേര്‍പ്പെട്ടു. ഏഴുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്. മഹാകാലേശ്വര്‍ ക്ഷേത്രത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന മഹാകാല്‍ ലോക് ഇടനാഴിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ശക്തമായ കാറ്റിലും മഴയിലും വന്‍ നാശം നേരിട്ടത്. പ്രദേശത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2022 ഒക്ടോബര്‍ 11 നായിരുന്നു 900 മീറ്ററിലധികം നീളമുള്ള ഇടനാഴിയുടെ ഉദ്ഘാടനം. രുദ്രസാഗര്‍ തടാകത്തിന് ചുറ്റുമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇടനാഴിയില്‍ ശിവന്റെ 200 വിഗ്രഹങ്ങളും സ്ഥാപിച്ചിരുന്നു. മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് മഹാകല്‍ ലോക് ഇടനാഴി നിര്‍മിച്ചത്. ക്ഷേത്ര ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ആശയക്കുഴപ്പം പരത്തുകയാണെന്നും ബി.ജെ.പി.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉജ്ജയിന്‍ കലക്ടറോടും ഡിവിഷണല്‍ കമ്മീഷണറോടും ആവശ്യപ്പെട്ടു. തകര്‍ന്ന പ്രതിമകള്‍ കരാറുകാര്‍ നന്നാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]