
കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില് കാണിക്ക സമര്‍പ്പിച്ചതിന് ശേഷം മോഷണം നടത്തി കള്ളന്. കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് കാണിക്ക സമര്‍പ്പിച്ച് ഭഗവാനെ തൊഴുതതിന് ശേഷം മോഷ്ടാവ് ഭണ്ഡാരം തുറന്ന് പണം അപഹരിച്ചത്. രാത്രി രണ്ടു മണിയോടെയാണ് മോഷണം നടന്നത്. കാക്കി വസ്ത്രധാരിയായ മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് എത്തിയത്. മുഖം മറച്ച് തലയില്‍ തുണികൊണ്ട് കെട്ടിയ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ശിവക്ഷേത്രത്തിലെ പ്രവേശന കവാടത്തിലുള്ള ഭണ്ഡാരം നിരീക്ഷിച്ചതിനു ശേഷം ആനക്കൊട്ടിലുള്ള ഭണ്ഡാരത്തില് നാണയം ഇട്ട ഇതിന് ശേഷം ഉപയോഗിക്കാത്ത തുരുമ്പെടുത്ത ഭണ്ഡാരത്തിലും കാണിക്ക ഇട്ടു. മൂന്നു ഭണ്ഡാരത്തിലും നാണയം നിക്ഷേപിച്ച ശേഷമാണ് അയ്യപ്പ മഠത്തിലെ ഭണ്ഡാരം തുറന്നത്.
ക്ഷേത്രത്തിനടുത്തുള്ള കടക്ക് മുന്പില് നിര്‍ത്തിയിട്ട ഓട്ടോ ഒരുമാസം മുന്‍പ് മോഷണം പോയിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടിവരികയാണെന്നും പോലീസ് ശക്തമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]