
മണിപ്പൂര്‍: കലാപതീയണയാതെ മണിപ്പൂര്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്താനിരിക്കെ പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. അതിനിടെ, വീടുകള്‍ക്ക് തീയിട്ട് 22 പേര് അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്നായി ചൈനീസ് ഗ്രെനേഡും വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. അതേസമയം, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും.
ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിലുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ച് പേര് കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പോലീസ് പറയുന്നു. സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ന്യൂ ചെക്കോണ്‍ മേഖലയില്‍ നിന്നും മൂന്ന് പേരെ ചൈനയില്‍ നിര്‍മ്മിച്ച ഗ്രെനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി. ഇംഫാലിലെ സന്‍സാബി, ഗ്വാല്‍താബി, ഷാബുങ്ഖോള്‍, ഖുനാവോ ഗ്രാമങ്ങളില്‍ വ്യാപകമായി വീടുകള്‍ക്ക് തീയിട്ട 22 പേരെയും സൈന്യം പിടികൂടി. ഇവരില്‍ നിന്നും ഡബിള്‍ ബാരല്‍ തോക്കുകളടക്കം വന്‍ ആയുധശേഖരവും കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളിലായി സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]