
ആലപ്പുഴ: 2025ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കിമാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചില ക്രൈസ്തവ പുരോഹിതന്മ്മാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് കുറുക്കന് കോഴിയെ സംരക്ഷിക്കുന്നതുപോലെയാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു. സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്നേഹ വീടിന്റെ താക്കോല്‍ കൈമാറിയ ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര്‍എസ്എസ് 100 വര്‍ഷം തികയുന്ന 2025ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്’, എം വി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്എസ് എന്താണെന്ന് മനസിലാക്കിയ നാടാണ് കേരളം. എല്ലാവിഭാഗം ജനങ്ങളുടേയും ജീവിതനലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മിഷണറി, മുസ്ലിം, മാര്‍ക്സിസം എന്നിവയെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് വിചാരധാര പറയുന്നതെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]