
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 190 കോടിയിലധികം രൂപ ഒരുമാസത്തിനകം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന അക്കൗണ്ടില്‍ പണമായി മാറിയ ശേഷം സംഭാവനകള്‍ കൃത്യമായി വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
മാര്‍ച്ച് 27 നുശേഷം കൊവിഡ് 19 ന് മാത്രമായി 190 കോടിയിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ അറിയാനുമുള്ള വെബ്സൈറ്റ് donation.cmdrf.kerala.gov.in എന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
70,000 രൂപയുടെ അവശ്യ സാധനങ്ങള്‍ കോര്‍പറേഷന്റെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം മാര്‍ത്തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍,സംഭാവന ചെയ്തു. 50,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നാല് ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വിതരണം കോഴിക്കോട് ജില്ലാ ഹോമിയോപ്പതിക് ഫിസിഷ്യന്‍സ് സഹകരണ സംഘം നടത്തുന്നുണ്ട്.
2,33,000 രൂപയുടെ സാധനങ്ങള്‍ കാസര്‍ഗോഡ് കണ്ണൂര്‍, ജില്ലകളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന പെരിയ സ്വദേശി അസിസ്റ്റന്റ് കമാന്റന്റ് രഖില്‍ ഗംഗാധരന്റെ സ്മരണക്കായി സഹപാഠികള്‍ ചേര്‍ന്ന് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]