
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷൻ നടത്തുന്നത്.
യുഎഇയിൽ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് : cgidubai.gov.in/covid
അതേസമയം, കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക നടത്തുന്ന രജിസ്ട്രേഷൻ സംവിധാനത്തിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തു. 320463 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇടുക്കി ജില്ലക്കാരാണ് കുറവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനായിരത്തോളം ഗർഭിണികളാണ് ലിസ്റ്റിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]