
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.തിരക്കുളള സമയങ്ങളില്‍ വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് മടങ്ങ് വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ എയർലൈൻ കമ്പനികൾ വരുത്തിയത്. പാവപ്പെട്ട പ്രവാസികളടക്കമുള്ളവർക്ക് ഈ നിരക്ക് ബുദ്ധിമുട്ടാകും.സ്കൂൾ അവധി സമയത്തും ആഘോഷസമയങ്ങളിലും വിമാനക്കമ്പനികൾ നിരക്കു വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
നിരക്കുകൾ മിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യത്തിൽ അനുകൂല നിലപാട് വിമാന കമ്പനികൾ സ്വീകരിച്ചില്ലെന്നും, വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
The post വിമാനക്കമ്പനികളുടെ നിരക്കു വര്‍ധനയില്‍ ഇടപെടണം; ഗൾഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസിന് അനുമതി വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]