
ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കില്‍ നിയമം രാഹുലിനെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തില്‍ തങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു. കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കീഴ്ക്കോടതി വിധിക്കെതിരെ രാഹുലിന് മേല്‍ക്കോടതിയെ സമീപിക്കാം.പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
”തന്റെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടില്ല. എന്തൊരു അഹങ്കാരമാണിത് നിങ്ങള്‍ക്ക് അനുകൂലമായിട്ടുള്ളത് വേണമെന്നാണോ കോടതി വിധിയുടെ പേരില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനല്ല രാഹുല്‍. ഇതിലും വലിയ സ്ഥാനത്തിരുന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാര്‍ക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് (ബിഹാര്‍), ജെ ജയലളിത (തമിഴ്നാട്) എന്നിവരുള്‍പ്പെടെ 17 രാഷ്ട്രീയ നേതാക്കള്‍ നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമായിരുന്നപ്പോള്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഗാന്ധിയെക്കാള്‍ കൂടുതല്‍ അനുഭവപരിചയമുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
The post രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]