
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ അവലോകനത്തിന് സിപിഎം സംസ്ഥാന സമിതി യോഗം ഇന്നു ആരംഭിക്കും. യാത്ര വന്‍വിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ ലക്ഷ്യങ്ങള്‍ എത്രത്തോളം നടപ്പായെന്ന അവലോകനവും സംസ്ഥാന സമിതി യോഗത്തില്‍ ഉണ്ടാകും. പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ മുഴുവന്‍ സമയ കേഡര്‍മാരെ വളര്‍ത്തിയെടുക്കുകയും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശമായിരുന്നു സംഘടനാ രേഖയില്‍ ഉണ്ടായിരുന്നത്.
രാഹുല്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ കേന്ദ്ര നടപടിയും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സമിതി യോഗം വിലയിരുത്തും. സംസ്ഥാന സമിതി യോഗം നാളെ അവസാനിക്കും.
The post സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് മുതല്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]