
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോടതി കയറ്റുമെന്ന് ലളിത് മോദി. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രാഹുലിനെതിരെ രംഗത്തെത്തിയത്. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു. താന്‍ നീതിയില്‍ നിന്ന് ഒളിച്ചോടിയവനാണെന്ന് ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ടാണത് എങ്ങനെയാണ് ഈ കുറ്റത്തിന് എപ്പോഴാണ് താന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും ലളിത് മോദി ചോദിച്ചു. തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും ലളിത് മോദി ട്വീറ്റില്‍ പറഞ്ഞു.
മോദി സമുദായത്തിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷ വിധിച്ചിരുന്നത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ലളിത് മോദിയെയും ഒളിവില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്കുമെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയിരുന്നു.
The post ‘മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ കോടതി കയറ്റും’; ലളിത് മോദി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]