
സ്വന്തം ലേഖകൻ
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരൻ എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്കായി ഹർജി സമർപ്പിച്ചത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]