
വന നിര്‍മാണ (സാങ്കേതിക വിഭാഗം) വകുപ്പില്‍ പ്ലാന്‍ പദ്ധതി നടപ്പാക്കുന്നതിന് അസി.എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക്: hsgtechdept.kerala.gov.in.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ( ടി പി ഇ എസ് ) ട്രേഡില്‍ ഇ ഡബ്ല്യൂ എസ് വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ടി പി ഇ എസ് ട്രേഡിലെ എന്‍ ടി സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും / എന്‍ എ സിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 30ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0470 2622391.
അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്ക്കൂള് വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്ക്കൂള് (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ് തസ്തികയില്‍ ഒരൊഴിവും, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്) തസ്തികയില്‍ ഒരൊഴിവും ഡ്രോയിംഗ് (സ്പെഷ്യല്‍ ടീച്ചര്‍ ) തസ്തികയില്‍ ഒരൊഴിവും, റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ 6 ഒഴിവുകളുമാണുള്ളത്. കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന് നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന് 685 603 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 13 വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റുമാരെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന് എന്നിവ ഉണ്ടാകണം. പ്രതിഫലം എഴുപതിനായിരം രൂപ .യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന് കെ.എസ്.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍/പാന്‍കാര്‍ഡ് സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ഏപ്രില്‍ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ നമ്ബര്‍ : 04862-233076
വെല്‍ഡിംഗ് തൊഴിലാളികള്‍ക്ക് അവസരം
കട്ടപ്പന ഗവ. ഐ.ടി.ഐ യിലെ ഐ.എം.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ സെന്ററില്‍ വെല്‍ഡിങ്ങില്‍ പ്രാവിണ്യവും പ്രവൃത്തി പരിചയവുമുളള തൊഴിലാളിയെ ആവശ്യമുണ്ട്. അഭിമുഖം ഏപ്രില്‍ 3 ന് . കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി. പ്രായോഗിക പരീക്ഷയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04868 272216, 9446967239
കരാര്‍ നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലേക്ക് ഒരു ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയേയും കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഗ്രാഫിക് ഡിസൈനര്‍/ എഡിറ്റര്‍ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റേണ്‍ഷിപ്പ് (പ്രിന്റ് / വീഡിയോ ജേര്‍ണലിസം) നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സിലുള്ള പി.ജി ഡിപ്ലോമ/ പി.ജി കോഴ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. 10,000 രൂപ സൗജന്യ താമസ സൗകര്യവും ലഭ്യമാകും. ഗ്രാഫിക് ഡിസൈനര്‍/ വീഡിയോ എഡിറ്റര്‍ തസ്തികയിലേക്ക് ബിരുദം/ ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗ് കോഴ്സും പാസായിരിക്കണം. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. 20,065 രൂപ (സ.ഉ (പി) നം 29/2021/ധന. തീയതി 11.02.2021 പ്രകാരമുള്ള ദിവസവേതനം) യാണ് വേതനമായി ലഭിക്കുക.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പള്ളിപ്പാട് ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്നും ടി.ഒ.ടി കോഴ്സില്‍ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്ബ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479 2406072
The post വിവിധ തസ്തികകളിലേക്ക് കരാര്‍ നിമനങ്ങള്ക്കായി അപേക്ഷ ക്ഷണിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]