
ലോകത്തെ തന്നെ ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനികളിൽ ഒന്നായ ട്വിറ്റെർ അടിമുടി മാറുകയാണ് . ഏപ്രിൽ 15 മുതൽ പുതിയ പരിഷ്കാരങ്ങളുമായിട്ടാണ് ട്വിറ്റെർ ഇനി എത്തുക . വെരിഫൈഡ് അക്കൗണ്ടുകൾക്കു മാത്രം ഇനി മുതൽ ഫോർ യു അവകാശമെന്ന് ട്വിറ്റെർ സിഇഒ എലോൺ മസ്ക് . പുതിയ ഈ മാറ്റത്തിനു പിന്നിലെ കാരണവും മാസ്ക് വെളിപ്പെടുത്തിയിട്ടുണ്ട് . ട്വിറ്റെർ അക്കൗണ്ട് നിയന്ത്രിക്കുന്ന സോഫ്റ്വരായ എ ഐ ബോട്ടുകൾ വഴി ഉണ്ടാകുന്ന പ്രേശ്നനങ്ങളെ നേരിടാനാണ് ഈ നടപടി എന്ന് എലോൺ മസ്ക് പറഞ്ഞു .
അതുപോലെ ഏപ്രിൽ ഒന്ന് മുതൽ ലെഗസി വെരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂ ടിക്കുകൾ നിർത്തലാകുമെന്നും ട്വിറ്റെർ പ്രഖ്യാപിച്ചിരുന്നു . ട്വിറ്റെർ ബ്ലൂ റ്റിക്കിനു പണം നൽകുന്നവർക്ക് മാത്രമാണ് വെരിഫൈഡ് ബ്ലൂ ടിക് മാർക്കുകൾ ഉള്ളത് .
ട്വിറ്റെർ യു യസ് വെബ് വഴി പ്രതിമാസം എട്ടു ഡോളറും ഇൻ ആപ്പ് പേയ്മെന്റിലൂടെ പ്രതിമാസം 11 ഡോളറും ഈടാക്കുണ്ട് .
ലെഗസി അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിച്ച ബ്ലൂ ടിക്കുകൾ നീക്കം ചെയ്യും. ബ്ലൂ ടിക്കുകൾ നിലനിർത്താൻ വ്യക്തികൾക്ക് ട്വിറ്റെർ ബ്ലുറ്റിക് സൈൻ അപ്പ് ചെയ്യാമെന്നും ട്വിറ്റെർ അവരുടെ ഔദ്യോഗിക ക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു . കമ്പനികൾക്കും ബ്രാന്ഡുകള്ക്കും ട്വിറ്റെർ അടുത്തിടെ ഒരു ഗോൾഡ് ചെക്ക് മാർക്കും സർക്കാർ അക്കൗണ്ടുകൾക്കു ഗ്രേ ചെക് മാർക്കും ട്വിറ്റെർ അവതരിപ്പിച്ചിരുന്നു . ട്വിറ്റർ ബ്ലൂ വരിക്കാരിൽ പകുതിപേർക്കും ഇപ്പോൾ 1000 പേരിൽ താഴെ മാത്രമേ ഫോളോവർമാരുള്ളൂ എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ട്വിറ്റർ ബ്ലൂ വരിക്കാരായ 2270 അക്കൗണ്ടുകളിൽ ഫോളോവർമാർ ആരും തന്നെയില്ലെന്ന് മാഷബിൾ റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്റർ ബ്ലൂവിന് 4,44,435 വരിക്കാരുണ്ടെന്നാണ് ഗവേഷകനായ ട്രാവിസ് ബ്രൗണിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇതിൽ 2,20,132 വരിക്കാർക്ക് 1000 ൽ താളെ ഫോളോവർമാർ മാത്രമാണുള്ളത്. 78,059 ട്വിറ്റർ ബ്ലൂ വരിക്കാർ 100 ൽ താഴെ ഫോളോവർമാർ ഉള്ളവരാണ്.
അതേസമയം, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പിൻവലിച്ച അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്ക് പിൻവലിക്കുന്നതിന് കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ, പണം നൽകാത്ത പല അക്കൗണ്ടുകളിലും ബ്ലൂ ടിക്ക് നിലനിൽക്കുന്നുണ്ട്. ഫോർ യു റെക്കമെന്റേഷിൽ അക്കൗണ്ട് പ്രദർശിപ്പിക്കുന്നതുൾപ്പടെ ട്വിറ്ററിൽ പ്രത്യേക പരിഗണന ലഭിക്കണമെങ്കിൽ ട്വിറ്റർ ബ്ലൂ വരിക്കാരാവണം. മൂന്ന് സൗജന്യമായ ബ്ലൂ ടിക്ക് നൽകിയ അക്കൗണ്ടുകളിൽ നിന്ന് ഏപ്രിൽ ഒന്ന് മുതൽ വെരിഫിക്കേഷൻ ബ്ലൂടിക്ക് നീക്കം ചെയ്യും.
സോഷ്യൽ ബോട്ടു സോഫ്റ്റ്വെയർ ഓട്ടോമേറ്റഡ് പ്രവർത്തനമായതിനാൽ മറ്റു അക്കൗണ്ടിലേക്കും ട്വീറ്റ് ചെയുക ,റീ ട്വീറ്റ് ചെയുക , ലൈക് ചെയുക, നേരിട്ട് സന്ദേശം അയക്കാൻ തുടങ്ങിയ പ്രവർത്തനങ്ങൾ സ്വയം ചെയ്യ്യും . ഇതിലൂടെ തെറ്റായ ഉള്ളടക്കങ്ങളും മറ്റു വിവരങ്ങളും സ്വയം സൃഷ്ടിക്കുകയും മറുപടി നൽകുകയും ചെയ്യും .ഇത് രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും മറ്റു വിവരങ്ങൾ പ്രചരിക്കുന്നതിനു കാരണമാകും .
നേരത്തെ സോഷ്യൽമീഡിയ ഭീമനായ ട്വിറ്റെർ പെയ്ഡ് വെരിഫിക്കേഷൻ ആരംഭിച്ചിരുന്നു അങ്ങനെ പ്രതിമാസം എട്ടു ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ റ്റിക്കിനു പണം നൽകണം എന്ന് എലോൺ മസ്ക് വെക്തംനാക്കിയിരുന്നു . എട്ടു ഡോളർ അത് ഇന്ത്യയിൽ 719rs നൽകണം . അതായതു 8 .9 ഡോളറിന് തുല്യമാണ് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]