
മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. മമത ബാനര്‍ജിക്ക് ഒരു തരത്തിലുമുള്ള ഇളവുകളും നല്‍കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി വിധിച്ചു. 2023 ജനുവരിയിലെ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ മമത സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ്. അതേസമയം സെഷന്‍സ് കോടതി ഉത്തരവില്‍ ചില അവ്യക്തതകള്‍ ഉണ്ടെങ്കിലും പരാതിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുംബൈയിലെ പൊതുപരിപാടിക്കിടെ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ വിവേകാനന്ദ് ഗുപ്തയാണ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. പരാതിയില്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് മമത പ്രത്യേക കോടതിയെ സമീപിച്ചത്.
2022 മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി പരിപാടികള്‍ക്കായി മുഖ്യമന്ത്രി എന്ന നിലയിലാണ് മമത ബാനര്‍ജി മഹാരാഷ്ട്രയില്‍ എത്തിയത്. പരിപാടിക്കിടെ സാമാന്യമായ ഈണമോ രീതികളോ നോക്കാതെ സ്വന്തം രീതിയില്‍ ദേശീയ ഗാനം ആലപിക്കുകയായിരുന്നു. ഔദ്യോഗിക പ്രോട്ടോക്കോള്‍ സ്വീകരിച്ചാണ് മമത മറ്റൊരു സംസ്ഥാനത്ത് എത്തിയത്. അതുകൊണ്ട് തന്നെ ദേശീയ ഗാനത്തെ അപമാനിച്ചത് ഗൗരവകരമാണെന്നും കോടതി വിലയിരുത്തി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]