
അബുദാബി: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നല്കിയാല് ബസില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് യുഎഇ സര്‍ക്കാര്‍. പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാര്യക്ഷമമായ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.
അബുദാബിയിലെ ബസ് സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പി നിക്ഷേപ യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇവിടെ യാത്രക്കാര്‍ക്ക് കുപ്പികള്‍ നിക്ഷേപിക്കാം. യാത്രക്കാര്‍ നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റ് ലഭിക്കും. ഓരോ ചെറിയ കുപ്പിക്കും (600 മില്ലിയോ അതില്‍ കുറവോ ഉള്ള കുപ്പികള്‍) ഒരു പോയിന്റ് ലഭിക്കും. 600 മില്ലിയില്‍ കൂടുതലുള്ള കുപ്പികള്‍ക്ക് രണ്ട് പോയിന്റ് ലഭിക്കും.
ഇത്തരത്തില്‍ പത്ത് പോയിന്റാകുമ്പോള്‍ ഒരു ദിര്‍ഹമായി കണക്കാക്കും. ഈ തുക സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യാനായി ഉപയോഗിക്കാം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ പുതിയ പദ്ധതി അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയും അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്ററായ തദ്വീര്, ഡിഗ്രേഡ് എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിച്ച് ലഭിക്കുന്ന പോയിന്റുകള്‍ ഐടിസി ഓട്ടോമേറ്റഡ് പേയ്മെന്റ് സംവിധാനമായ ‘ഹാഫിലാറ്റ്’ എന്ന വ്യക്തിഗത ബസ് കാര്‍ഡിലേക്ക് മാറ്റാം. ഇത് യാത്രാസമയത്ത് ഉപയോഗിക്കാന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]