
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പക്തൂംഗ്ക്വ പ്രവിശ്യയില്‍ രാവിലെയോടെയായിരുന്നു സംഭവം. ടാങ്ക് ജില്ലയിലെ സുരക്ഷ ആസ്ഥാനത്തിന് നേരെയായിരുന്നു ഭീകരാക്രമണം.
വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ആയിരുന്നു. ആസ്ഥാനത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പട്ടാളക്കാര്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ല പോലീസ് മേധാവി വഖാര്‍ അഹമ്മദ് ഖാന് പറഞ്ഞു.
പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്ക് ജില്ലയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]