
കൊച്ചി > ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിന് സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ. രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നത്.
രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നാണ് സുഹൃത്തുക്കൾ അഭ്യർഥിക്കുന്നത്.
അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗ്ൾ പേ ആയും സഹായങ്ങൾ നൽകാം.
പ്രൊഫ. എം കെ സാനു, പ്രൊഫ. എം തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം മോഹൻ, സിഐസിസി ജയചന്ദ്രൻ, പി രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവർ ചേർന്നാണ് സഹായഭ്യർഥന നടത്തിയിരിക്കുന്നത്.
രണ്ടു മാസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോൺ പോളിനെ കഴിഞ്ഞയാഴ്ച എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇപ്പോൾ നേരിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന ബൈ- പാപ്പ് സപ്പോർട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]