
കൊളംബോ
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ മരുന്നില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു. മരുന്ന് ദൗർലഭ്യം പരിഹരിക്കുംവരെ അനിശ്ചിതകാലത്തേക്ക് എല്ലാ ഓപ്പറേഷനും മാറ്റിയെന്ന് കാണ്ടി ജില്ലയിലെ പെറഡേനിയ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.അനസ്തീഷ്യക്കും ഓപ്പറേഷനുമുള്ള ഔഷധങ്ങള്‍ കിട്ടാതായി. മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് രാജ്യം സന്ദർശിക്കുന്ന ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമീഷണർക്ക് നിർദേശം നൽകി. വിദേശനാണ്യത്തിന്റെ ദൗർലഭ്യം പ്രതിസന്ധിയിലാക്കിയ ശ്രീലങ്ക അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിലടക്കം പ്രശ്നം നേരിടുകയാണ്. പേപ്പർ ലഭിക്കാനില്ലാത്തതിനാൽ പരീക്ഷകൾ റദ്ദാക്കി. വർത്തമാനപ്പത്രങ്ങൾ അച്ചടി നിർത്തി. അവശ്യവസ്തുക്കൾക്ക് തീവില. പെട്രോൾ പമ്പുകൾ സംഘർഷ മേഖലകളായി.
ജാഫ്നയിൽ സംയുക്ത വൈദ്യുതനിലയം
വടക്കൻ ജാഫ്നയിൽ സംയുക്ത ഹൈബ്രിഡ് വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ ഇന്ത്യയും ശ്രീലങ്കയും ധാരണയിൽ ഒപ്പിട്ടു. കഴിഞ്ഞ വർഷം ലങ്കൻ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽനിന്ന് ചൈന പിന്മാറിയതിനെ തുടർന്നാണ് ഇന്ത്യയുമായി ചേർന്നുള്ള പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]