
കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൊല്ലത്ത് പ്രതിഷേധം. പദ്ധതിയുടെ സര്‍വേ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചനയെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചു.
കൊല്ലം തഴുത്തലയിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ സംഘടിച്ച് സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിരോധം തീര്‍ത്തത്. ഗ്യാസ് സിലണ്ടറുമായി ആത്മഹത്യാ ഭീഷണി മുഴക്കിയവരും പ്രതിഷേധക്കാരിലുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്ങന്നൂരിലും കോഴിക്കോടും അടക്കം പലയിടങ്ങളിലും സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിരോധത്തെയാണ് അഭിമുഖീകരിച്ചത്. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വെ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കോടതി വിധികള്‍ അനുകൂലമായതോടെ വീണ്ടും സര്‍വെ കല്ലിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]