
മധുര
ആർഎസ്എസ് നേതൃത്വത്തിൽ ചരിത്രത്തെ വർഗീയവൽക്കരിക്കാൻ തീവ്രശ്രമം നടക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എല്ലാവരുടെയും ഇന്ത്യ എന്ന മനോഹര സങ്കൽപ്പം തകർത്ത് വർഗീയ രക്തച്ചൊരിച്ചിലിലൂടെ ഇന്ത്യയെ മറ്റൊരു പാകിസ്ഥാനാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മധുരയിൽ ചരിത്ര ചിത്ര പ്രദർശനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ വളച്ചൊടിക്കുന്നവരും സംസ്കാരത്തിന് രക്തപങ്കിലമായ വ്യാഖ്യാനം നൽകുന്നവരും ഇന്ത്യൻ മനസ്സിനെ കീഴടക്കുന്നതിനെതിരെ സുശക്തമായ സമരപരമ്പര വളർത്തിയെടുത്തേ തീരൂ. അതിന് വിശാല സമരവേദി വളരണമെന്നും എം എ ബേബി പറഞ്ഞു.
സിപിഐ എം തമിഴ്നാട് സമ്മേളനം ഇന്നു തുടങ്ങും
സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനം ബുധനാഴ്ച മധുരയിൽ തുടങ്ങും. കെ വീരയ്യൻ നഗറിൽ (രാജാ മുത്തയ്യ ഹാൾ) ആണ് സമ്മേളനം. രാവിലെ ഒമ്പതിന് കേന്ദ്ര കമ്മിറ്റി അംഗം ടി കെ രംഗരാജൻ പതാക ഉയർത്തും. തുടർന്ന് പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി അധ്യക്ഷയാകും. വൈകിട്ട് മധുര കാളവാസലിൽ ചുവപ്പ് വളണ്ടിയർ മാർച്ച് പൊളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണൻ പതാക വീശി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനം ഒന്നിന് സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]