
ന്യൂഡല്‍ഹി
ഏഴുവര്‍ഷമായി ബാങ്കിങ് തട്ടിപ്പിലൂടെയും കുംഭകോണങ്ങളിലൂടെയും പ്രതിദിനം കുറഞ്ഞത് 100 കോടി രൂപയുടെ നഷ്ടം ഇന്ത്യയിലുണ്ടാകുന്നുവെന്ന് വെളിപ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡേറ്റ. 2015– –16 സാമ്പത്തികവര്‍ഷം മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2015 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെമാത്രം രണ്ടര ലക്ഷം കോടിയുടെ തട്ടിപ്പ് രാജ്യത്തുണ്ടായി.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലാണ് 50 ശതമാനം തട്ടിപ്പുകളും അരങ്ങേറുന്നത്. ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് കുംഭകോണപട്ടികയില് ആദ്യ അഞ്ച് സ്ഥാനത്ത്. മൊത്തം തട്ടിപ്പിന്റെ 83 ശതമാനത്തോളം ( ഏകദേശം രണ്ടുലക്ഷം കോടിയിലധികം പണം) സാമ്പത്തികത്തട്ടിപ്പിലൂടെ ഈ സംസ്ഥാനങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാജരേഖയുണ്ടാക്കി വായ്പ എടുക്കല്‍, ബാങ്ക് രേഖകളിലും കണക്കുകളിലും തട്ടിപ്പ് നടത്തുക, ദുരൂഹമായ അക്കൗണ്ടുകളിലൂടെ പണംകൈമാറ്റം, വിദേശകറന്‍സി വിനിമയതട്ടിപ്പ് തുടങ്ങി എട്ട് മാര്‍ഗങ്ങളിലൂടെയാണ് കുംഭകോണം. തട്ടിപ്പിനെതിരെ സ്വീകരിച്ച നടപടികളിലൂടെ പ്രതിവര്‍ഷം തട്ടിപ്പില്‍ കുറവുവന്നിട്ടുണ്ടെന്ന് ധനമന്ത്രാലയം അവകാശപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]