
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരവേട്ട. രണ്ട് ലഷ്കർ ഭീകരരെയാണ് സൈന്യം വധിച്ചത്. റയ്നാവാരി മേഖലയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ മുൻപ് നിരവധി ആക്രമണങ്ങളിൽ സജീവമായി പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. റിയാസ് അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്രീനഗറിലെ റയ്നാവാരിയിൽ സംശയം തോന്നിയ ഭീകരരെ തടയാൻ ശ്രമിച്ചതോടെയാണ് പോരാട്ടം നടന്നത്. ഇതിലൊരാൾ മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ പ്രത്യേക തിരിച്ചറിയൽ രേഖയുമായി ശ്രീനഗറിൽ പ്രവർത്തിക്കുകയായിരുന്നു. വാലീ ന്യൂസ് സർവ്വീസ് എന്ന പ്രാദേശിക മാദ്ധ്യമത്തിന്റെ തിരിച്ചറിയൽ രേഖയിൽ എഡിറ്റർ ഇൻ ചീഫ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പല ആക്രമണങ്ങളിലും പൊതുജനങ്ങളെ അടക്കം വധിച്ചവരെയാണ് സൈന്യം ഏറ്റുമുട്ടലിനൊടുവിൽ വകവരുത്തിയത്.
ഭീകരരെ സഹായിക്കുന്ന ചിലമാദ്ധ്യമങ്ങൾ സജീവമാണെന്ന സൂചനയനുസരിച്ച് ജമ്മകശ്മീർ പോലീസ് നിരവധി ദിവസങ്ങളായി ജാഗ്രതയിലായിരുന്നു. വധിക്കപ്പെട്ട ഭീകരരിൽ നിന്നും നിരവധി ആയുധങ്ങളും മൊബൈൽ ഫോണും രേഖകളും കണ്ടെത്തി.
The post മാദ്ധ്യമപ്രവർത്തകനായി തെറ്റിദ്ധരിപ്പിച്ച് യാത്ര; രണ്ട് ലഷ്കർ ഭീകരരെ വകവരുത്തി സൈന്യം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]