
തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധന തുടരുന്നു. ഇന്നും വില വര്‍ധിപ്പിച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഉയര്‍ത്തിയത്.
ഒന്‍പത് ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇതിനകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്. ഇതോടെ അവശ്യ വസ്തുക്കളുടേതടക്കം വില ഉയരുമെന്നത് ഉറപ്പായി. പൊതുഗതാഗത സംവിധാനങ്ങളുടെയും നിരക്ക് കൂടാനും ഇന്ധന വില വര്‍ധന കാരണമാകും.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശം അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്ച്ചു തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]