
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന് പുറത്തുള്ള 34 പേർ കശ്മീരിനുള്ളിൽ സ്ഥലം വാങ്ങിയെന്ന് കേന്ദ്രസർക്കാർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ലോക്സഭയിൽ വ്യക്തമാക്കിയത്.
ബിഎസ്പി നേതാവ് ഹാസി ഫാസ്ലൂർ റെഹ്മാന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ രേഖാമൂലമുള്ള മറുപടി.
ജമ്മു, റിയാസി, ഉദ്ദംപൂർ, ഗന്ദേർബാൽ ജില്ലകളിലായാണ് കശ്മീരിന് പുറത്തുനിന്നുള്ളവർ സ്ഥലം വാങ്ങിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇത്തരത്തിൽ 34 പേർ സ്ഥലം വാങ്ങിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
2019 ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന് ഭരണഘടനയിൽ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതുവരെ കശ്മീർ നിവാസികൾക്ക് മാത്രമായിരുന്നു കശ്മീരിൽ ഭൂമിയോ മറ്റ് സ്ഥാവരജംഗമ വസ്തുക്കളോ വാങ്ങുന്നതിനുള്ള അവകാശം.
370-ാം വകുപ്പ് റദ്ദാക്കിയതോടെ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. ഇതോടെയാണ് സംസ്ഥാനത്തിന് പുറത്തുള്ളവർ കശ്മീരിൽ സ്ഥലം വാങ്ങാൻ ആരംഭിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]