
പോര്‍ട്ടോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ എന്ത് ലോക കപ്പ് ഫുട്ബോള്‍. പോര്‍ച്ചുഗലിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസിന് അതു നന്നായി അറിയാം. യൂറോപ്യന്‍ പ്ലേ ഓഫ് ഫൈനലില്‍ നോര്‍ത്ത് മാസിഡോണിയയുടെ വലയില്‍ രണ്ടു വട്ടം നിറയൊഴിച്ച ബ്രൂണോ പോര്‍ച്ചുഗലിനും ക്രിസ്റ്റിയാനോയ്ക്കും ഖത്തര്‍ ലോക കപ്പിന് ടിക്കറ്റ് എടുത്തു നല്കി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പറങ്കിപ്പട വടക്കന്‍ മാസിഡോണിയയെ മറികടന്നത്.
പ്ലേ ഓഫിലെ മുന്‍ റൗണ്ടില്‍ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ നോര്‍ത്ത് മാസിഡോണിയയ്ക്ക് പോര്‍ച്ചുഗലിന് മുന്നില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ല. 32, 65 മിനിറ്റുകളില്‍ ബ്രൂണോ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടതോടെ എതിരാളികള്‍ തലകുനിച്ചു.
ക്രിസ്റ്റിയാനോയ്ക്ക് ഇത് അഞ്ചാം ലോക കപ്പാണ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഒപ്പം സിആര്‍7നും ലോക കപ്പിന് എത്തുമെന്ന് ഉറപ്പായതോടെ ഖത്തറിലെ ആവേശം ഇരട്ടിക്കുമെന്നത് തീര്‍ച്ചയാക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]